നീല നിറമുള്ള മഴയാണ്
മലഞ്ചെരിവില്‍ പെയ്യുന്നത്
ശബ്ദം കുറഞ്ഞ ഇടിനാദത്തിന്
പച്ച വെളിച്ചം
ശ്മശാനത്തിലെ തീക്കട്ടപോലെ
മിന്നലിനും ചാരം പുരണ്ട വെളിച്ചം
കൂട്ട നിശ്വാസത്തിന്റെ
തേങ്ങലുകളാണ് മഴക്ക്
വെടിയുപ്പിന്റെ രുചിയാണ്്
മഴവെള്ളത്തിനാകെ.
മലയുടെ മലദ്വാരങ്ങളില്‍
ദൈവ വിഗ്രഹങ്ങള്‍
മഴനനയാതെകിടന്നു.
തണുപ്പില്‍ നനഞ്ഞ മണ്ണില്‍
ശാപം പൊതിഞ്ഞ വിത്തുകള്‍
കണ്മിഴിച്ചു.
ജീവന്റെ സ്പന്ദനങ്ങള്‍ തോറ്റുപോയ
ആണവ ശൈത്യത്തിന്റെ ആദ്യരാത്രി.
മണ്ണില്‍ വിരിഞ്ഞ കുഞ്ഞു
തമോഗര്‍ത്തങ്ങളില്‍
വേദങ്ങള്‍ ചത്തുമലച്ച
ഗൗളികളെപ്പോലെ
വെള്ള വയര്കാട്ടി പൊന്തിക്കിടന്നു.
ജീവന്റെ നാദം നിലച്ച
ആണവ ശൈത്യത്തിന്റെ ആദ്യരാത്രി.
ഒടുക്കമൊരു കിളിനാദമെവിടെയോ കേട്ടോ
കരിനാഗത്തിന്റെ കടിച്ചു പിടിച്ച
കടവായില്നിന്നും
ഒടുക്കമൊരു കിളിനാദമെവിടേയോ കേട്ടോ.....
Sunday, August 29, 2010
Sunday, August 22, 2010
വഴി
വഴി
ആദ്യം എനിക്ക് വഴികാട്ടിത്തന്നത്
ഒരു വെളുത്ത നിറമുള്ള ജാരന്
അവന് പറഞ്ഞു തന്ന വഴികളില്‍
ഗന്ധകത്തിന്റെ രൂക്ഷ മണം അലയിടിച്ചു.
രണ്ടാമത്തെയാള്‍ കണ്ണു പൊട്ടനായ
ഒരു വൃദ്ധനായിരുന്നു
തടവില്‍ കിടക്കുന്ന കാലമാണ്
സഹതടവുകാര്‍ അയാളുടെ
കണ്ണു കുത്തിപ്പൊട്ടിച്ചത.്
ഉറങ്ങുമ്പോള്‍ കണ്ണില്‍ ചിരവത്തണ്ട്
കയറ്റിയയാള്ക്ക് പിന്നീട്
നിരന്തരം പരോളും ഒടുക്കം
ജയില്‍ മോചനവുമായി
എനിക്ക് ജയിലിലേക്കാണ്
വൃദ്ധന് വഴികാട്ടിത്തന്നത്.
ചിരവത്തണ്ട് കയറിയ കണ്ണ്
വൃത്തികെട്ട മരപ്പൊത്ത് പോലെ
വികൃതമായിരുന്നു.
നീ പോകേണ്ടത് അവിടെത്തന്നെയാണ്
മൂന്നാമത്തെയാള്‍
കിണറു കുഴിക്കുമ്പോള്‍
കിണറ്റില്‍ വീണു മരിച്ച ഒരു
കമ്മ്യൃണിസ്റ്റുകാരന്റെ ആത്മാവായിരുന്നു.
അയാള്‍ കാണിച്ച വഴി
മുഴക്കം മുറിവേല്‍പ്പിക്കുന്ന
അന്ധകൂപത്തിലേക്കായിരുന്നു.
പ്രേതങ്ങളുടെ നിഴലുകള്‍ നീരാടുന്ന
ജലതലങ്ങള്‍.............
ഒരു കൈ നിട്ടിയപ്പോള്‍ ആയിരം
തണുത്ത കൈകള്‍.
ഒടുക്കം
എല്ലാ വഴികളും കറുത്ത
കിണറ്റിലേക്കാണെന്നു ഞാന്‍
തിരിച്ചറിഞ്ഞു
തണുപ്പില്‍ തുളച്ച്് തരിച്ചറിഞ്ഞു.
ആദ്യം എനിക്ക് വഴികാട്ടിത്തന്നത്
ഒരു വെളുത്ത നിറമുള്ള ജാരന്
അവന് പറഞ്ഞു തന്ന വഴികളില്‍
ഗന്ധകത്തിന്റെ രൂക്ഷ മണം അലയിടിച്ചു.
രണ്ടാമത്തെയാള്‍ കണ്ണു പൊട്ടനായ
ഒരു വൃദ്ധനായിരുന്നു
തടവില്‍ കിടക്കുന്ന കാലമാണ്
സഹതടവുകാര്‍ അയാളുടെ
കണ്ണു കുത്തിപ്പൊട്ടിച്ചത.്
ഉറങ്ങുമ്പോള്‍ കണ്ണില്‍ ചിരവത്തണ്ട്
കയറ്റിയയാള്ക്ക് പിന്നീട്
നിരന്തരം പരോളും ഒടുക്കം
ജയില്‍ മോചനവുമായി
എനിക്ക് ജയിലിലേക്കാണ്
വൃദ്ധന് വഴികാട്ടിത്തന്നത്.
ചിരവത്തണ്ട് കയറിയ കണ്ണ്
വൃത്തികെട്ട മരപ്പൊത്ത് പോലെ
വികൃതമായിരുന്നു.
നീ പോകേണ്ടത് അവിടെത്തന്നെയാണ്
മൂന്നാമത്തെയാള്‍
കിണറു കുഴിക്കുമ്പോള്‍
കിണറ്റില്‍ വീണു മരിച്ച ഒരു
കമ്മ്യൃണിസ്റ്റുകാരന്റെ ആത്മാവായിരുന്നു.
അയാള്‍ കാണിച്ച വഴി
മുഴക്കം മുറിവേല്‍പ്പിക്കുന്ന
അന്ധകൂപത്തിലേക്കായിരുന്നു.
പ്രേതങ്ങളുടെ നിഴലുകള്‍ നീരാടുന്ന
ജലതലങ്ങള്‍.............
ഒരു കൈ നിട്ടിയപ്പോള്‍ ആയിരം
തണുത്ത കൈകള്‍.
ഒടുക്കം
എല്ലാ വഴികളും കറുത്ത
കിണറ്റിലേക്കാണെന്നു ഞാന്‍
തിരിച്ചറിഞ്ഞു
തണുപ്പില്‍ തുളച്ച്് തരിച്ചറിഞ്ഞു.
Saturday, August 7, 2010
ചിത്രം
നീ ഇപ്പോള്‍ വരക്കുന്ന
ചിത്രങ്ങള്‍ എല്ലാം എന്നെ പേടിപ്പിക്കുന്നു
എന്തൊക്കെയാണി വരച്ചു കൂട്ടുന്നത്
വെട്ടിയെടുത്ത പശുവിന്റെ തല,
അര്‍ശസ്സു ബാധിച്ച മലദ്വാരം,
ഒരു കണ്ണു മാത്രമുള്ള ബുദ്ധ പ്രതിമ,
സ്പരിട്ടില് സൂക്ഷിച്ച കൈപ്പത്തി,
തലയോട്ടി കൊണ്ടുണ്ടാക്കിയ
പാത്രത്തില്‍ കൊക്കോക്കോളയും
വലിച്ചു കുടിക്കാനുള്ള മഞ്ഞ സ്രേ്ടാവും.
പെണ്‍കുട്ടീ നീ വരക്കുന്ന ചിത്രങ്ങള്‍
എന്നെ വല്ലാതെ പേടിപ്പിക്കുന്നു.
നിന്റെ ചിത്രങ്ങള്‍ക്ക് എന്തിനിത്ര
കടുംചായക്കൂട്ടുകള്‍
നീ വരച്ച ഉപ്പു തരികള്‍ക്ക് വെളുപ്പാണ്
പക്ഷെ നീ എന്തിന് അതില്‍
കടും ചുവപ്പാര്‍ന്ന ചോരയൊഴിച്ചു?
ചോരയിലെ ലാവണ്യമാണ് എനിക്ക് വേണ്ടത്
ചോരയിലെ ലവണമല്ല.
ചില ചിത്രങ്ങള്‍ എന്താണെന്ന്
മനസ്സിലാവുന്നേയില്ല
പൂക്കൂടകളില് പറ്റിച്ചേര്‍ന്നു കിടക്കുന്ന
ചെന്നായുടെ ഒരു കണ്ണ്
ചോര പുരണ്ട ആ കണ്ണ് എന്നെ
ചിത്രത്തില്‍ നിന്നും തുറിച്ചു നോക്കുന്നു.
നഗ്ന സന്യാസിയുടെ
പൂജാ പാത്രത്തിനടുത്ത്
എന്തിനാണ് നീ പാദസരമിട്ട ഒരു
പെണ്‍കുട്ടിയുടെ കണങ്കാല് വരച്ചു ചേര്‍ത്തത്?
ആണ് കുട്ടിയെ കുളിപ്പിക്കുന്ന അമ്മയുടെ
കണ്ണില്‍ ആരെങ്കിലും പേടി വരച്ചു ചേര്‍ക്കുമോ
നിനക്ക് ഭാവന തീരെയില്ല.
നിന്റെ എല്ലാ മനോഹര ശലഭങ്ങളുടെ
മുഖങ്ങളിലും കൂര്‍ത്ത കൊതുകിന്റെ
കൊമ്പുകളാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്
ഒട്ടും ചേരുന്നില്ല.
'മാര്‍ക്കറ്റ്്' എന്നു പേരിട്ട ഒരു ചിത്രത്തില്‍
എന്തിനാണ് നിന്റെ നഗ്നത വരച്ചു ചേര്‍ത്തത്
ഉപ്പു മാങ്ങാ ഭരണിയില്‍ നി എന്തിനാണ്
ചത്ത വിഷപ്പാമ്പിനെ വരച്ചു ചേര്‍ത്തത്
ചിത്രങ്ങള്‍ വരക്കാനറിയില്ലെങ്കില്
ദയവ് ചെയ്ത് ബ്രഷ്് എടുക്കരുത്
പേടി കൊണ്ട് ചായം കൊടുക്കരുത്
പേടിയുടെ നിറം മഞ്ഞയാണ്
അതു കാണുമ്പോള്‍ ഞാന്‍ വിളറി്േപ്പാകും
ദിനകരന് കൊമ്പിലാത്ത്
ചിത്രങ്ങള്‍ എല്ലാം എന്നെ പേടിപ്പിക്കുന്നു
എന്തൊക്കെയാണി വരച്ചു കൂട്ടുന്നത്
വെട്ടിയെടുത്ത പശുവിന്റെ തല,
അര്‍ശസ്സു ബാധിച്ച മലദ്വാരം,
ഒരു കണ്ണു മാത്രമുള്ള ബുദ്ധ പ്രതിമ,
സ്പരിട്ടില് സൂക്ഷിച്ച കൈപ്പത്തി,
തലയോട്ടി കൊണ്ടുണ്ടാക്കിയ
പാത്രത്തില്‍ കൊക്കോക്കോളയും
വലിച്ചു കുടിക്കാനുള്ള മഞ്ഞ സ്രേ്ടാവും.
പെണ്‍കുട്ടീ നീ വരക്കുന്ന ചിത്രങ്ങള്‍
എന്നെ വല്ലാതെ പേടിപ്പിക്കുന്നു.
നിന്റെ ചിത്രങ്ങള്‍ക്ക് എന്തിനിത്ര
കടുംചായക്കൂട്ടുകള്‍
നീ വരച്ച ഉപ്പു തരികള്‍ക്ക് വെളുപ്പാണ്
പക്ഷെ നീ എന്തിന് അതില്‍
കടും ചുവപ്പാര്‍ന്ന ചോരയൊഴിച്ചു?
ചോരയിലെ ലാവണ്യമാണ് എനിക്ക് വേണ്ടത്
ചോരയിലെ ലവണമല്ല.
ചില ചിത്രങ്ങള്‍ എന്താണെന്ന്
മനസ്സിലാവുന്നേയില്ല
പൂക്കൂടകളില് പറ്റിച്ചേര്‍ന്നു കിടക്കുന്ന
ചെന്നായുടെ ഒരു കണ്ണ്
ചോര പുരണ്ട ആ കണ്ണ് എന്നെ
ചിത്രത്തില്‍ നിന്നും തുറിച്ചു നോക്കുന്നു.
നഗ്ന സന്യാസിയുടെ
പൂജാ പാത്രത്തിനടുത്ത്
എന്തിനാണ് നീ പാദസരമിട്ട ഒരു
പെണ്‍കുട്ടിയുടെ കണങ്കാല് വരച്ചു ചേര്‍ത്തത്?
ആണ് കുട്ടിയെ കുളിപ്പിക്കുന്ന അമ്മയുടെ
കണ്ണില്‍ ആരെങ്കിലും പേടി വരച്ചു ചേര്‍ക്കുമോ
നിനക്ക് ഭാവന തീരെയില്ല.
നിന്റെ എല്ലാ മനോഹര ശലഭങ്ങളുടെ
മുഖങ്ങളിലും കൂര്‍ത്ത കൊതുകിന്റെ
കൊമ്പുകളാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്
ഒട്ടും ചേരുന്നില്ല.
'മാര്‍ക്കറ്റ്്' എന്നു പേരിട്ട ഒരു ചിത്രത്തില്‍
എന്തിനാണ് നിന്റെ നഗ്നത വരച്ചു ചേര്‍ത്തത്
ഉപ്പു മാങ്ങാ ഭരണിയില്‍ നി എന്തിനാണ്
ചത്ത വിഷപ്പാമ്പിനെ വരച്ചു ചേര്‍ത്തത്
ചിത്രങ്ങള്‍ വരക്കാനറിയില്ലെങ്കില്
ദയവ് ചെയ്ത് ബ്രഷ്് എടുക്കരുത്
പേടി കൊണ്ട് ചായം കൊടുക്കരുത്
പേടിയുടെ നിറം മഞ്ഞയാണ്
അതു കാണുമ്പോള്‍ ഞാന്‍ വിളറി്േപ്പാകും
ദിനകരന് കൊമ്പിലാത്ത്
Sunday, July 11, 2010
തീവണ്ടി
കുതിച്ച് കിതച്ച് ചിരിച്ച് കരഞ്ഞ്
തുടുത്ത് മടുത്ത് വിളര്ത്ത്്്്്്്്്്്്്്്
കരിഞ്ഞ്്് പുകഞ്ഞ്്് പഴുത്ത്്് വിങ്ങി
എരീഞ്ഞുരഞ്ഞ്്് നിരങ്ങി നിരങ്ങിയെത്തി
പഴയ പഴയ പാവം പാസഞ്ചര്‍
തുടുത്ത് മടുത്ത് വിളര്ത്ത്്്്്്്്്്്്്്്
കരിഞ്ഞ്്് പുകഞ്ഞ്്് പഴുത്ത്്് വിങ്ങി
എരീഞ്ഞുരഞ്ഞ്്് നിരങ്ങി നിരങ്ങിയെത്തി
പഴയ പഴയ പാവം പാസഞ്ചര്‍
Friday, June 18, 2010
ഒരു മരണം കാണാന്‍
ഒരു മരണം കാണാന്‍ കണ്ണൂരിലേക്ക്
പോവുകയാണ്
ഒരുക്കങ്ങളെല്ലാമായി
കീശയില്‍ കറുത്തതുണിയുണ്ട്
കംപോസ് ചെയ്ത അനുശോചനക്കുറിപ്പുണ്ട്
കരയാന്‍ ഉറുമാലില്‍ പൊതിഞ്ഞെടുത്ത
ഒരു കഷണം സവാളയുണ്ട്
അംഗരക്ഷകര്‍ ഉണ്ട്
അത്യാവശ്യത്തിന് ആയുധങ്ങളുമുണ്ട്
തിരിച്ചടിക്കുള്ള കോപ്പും കരുതിയിട്ടുണ്ട്
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക് പോവുകയാണ്
ഡയറിയുണ്ട് കൈയ്യില്‍
നിറയെ കണക്കുകളുണ്ട്
പേജുകളാകെ തീര്‍ന്നു
എണ്ണമെത്രയെന്നോര്മ്മയില്ല
വെട്ടിയും കുത്തിക്കീറിയും ചോര
തെറിച്ച പേജുകള്‍
ആദ്യമാരാണ് കത്തി്ക്കിരയായതെന്ന്
പ്രത്യേകം കുറിച്ചു വെച്ചിട്ടുണ്ട്
പ്രസംഗത്തിലാത്യാവശ്യമാണിക്കാര്യം
എഴുതാന്‍ പറ്റാത്ത കഥയുമുണ്ട്
വെട്ടേറ്റു മരിച്ചവന്റെ ഭാര്യ
മാംസം വിറ്റു കുഞ്ഞിനെ പോറ്റിയ കഥ
തെറ്റു ചെയ്തവളെ
പുറത്താക്കിയിട്ടുണ്ട്.
മാഹിയിലെത്തി, ശക്തിയില്ല മനസ്സിന്
മാടിവിളിക്കുന്നു
മയക്കം പൊതിഞ്ഞ ശബള കാന്തികള്‍
ഇത്തിരിയാവാം, ഒത്തിരി
ധൈര്യവുമാവാം
കഷ്ടകാലമാണ് കണ്ണാടി താഴ്തിയിടാം
കാറിനിത്തിരി വേഗത കുറച്ച്
പോകാം
എത്തി വിലാപയാത്രയുടെ കത്തിയ മണം
ദുഷ്ട വിചാരങ്ങള്‍ പടി കേറി വരുന്നു.
തപ്പി നോക്കി വാളുകളുണ്ട് വണ്ടിയില്‍
ഡിക്കിയിലുണ്ട് കൊച്ചു ബോംബുകള്‍
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക്പോവുകയാണ്.
ഒരു മരണം കാണാന്‍ കണ്ണൂരിലേക്ക്
പോവുകയാണ്.
പോവുകയാണ്
ഒരുക്കങ്ങളെല്ലാമായി
കീശയില്‍ കറുത്തതുണിയുണ്ട്
കംപോസ് ചെയ്ത അനുശോചനക്കുറിപ്പുണ്ട്
കരയാന്‍ ഉറുമാലില്‍ പൊതിഞ്ഞെടുത്ത
ഒരു കഷണം സവാളയുണ്ട്
അംഗരക്ഷകര്‍ ഉണ്ട്
അത്യാവശ്യത്തിന് ആയുധങ്ങളുമുണ്ട്
തിരിച്ചടിക്കുള്ള കോപ്പും കരുതിയിട്ടുണ്ട്
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക് പോവുകയാണ്
ഡയറിയുണ്ട് കൈയ്യില്‍
നിറയെ കണക്കുകളുണ്ട്
പേജുകളാകെ തീര്‍ന്നു
എണ്ണമെത്രയെന്നോര്മ്മയില്ല
വെട്ടിയും കുത്തിക്കീറിയും ചോര
തെറിച്ച പേജുകള്‍
ആദ്യമാരാണ് കത്തി്ക്കിരയായതെന്ന്
പ്രത്യേകം കുറിച്ചു വെച്ചിട്ടുണ്ട്
പ്രസംഗത്തിലാത്യാവശ്യമാണിക്കാര്യം
എഴുതാന്‍ പറ്റാത്ത കഥയുമുണ്ട്
വെട്ടേറ്റു മരിച്ചവന്റെ ഭാര്യ
മാംസം വിറ്റു കുഞ്ഞിനെ പോറ്റിയ കഥ
തെറ്റു ചെയ്തവളെ
പുറത്താക്കിയിട്ടുണ്ട്.
മാഹിയിലെത്തി, ശക്തിയില്ല മനസ്സിന്
മാടിവിളിക്കുന്നു
മയക്കം പൊതിഞ്ഞ ശബള കാന്തികള്‍
ഇത്തിരിയാവാം, ഒത്തിരി
ധൈര്യവുമാവാം
കഷ്ടകാലമാണ് കണ്ണാടി താഴ്തിയിടാം
കാറിനിത്തിരി വേഗത കുറച്ച്
പോകാം
എത്തി വിലാപയാത്രയുടെ കത്തിയ മണം
ദുഷ്ട വിചാരങ്ങള്‍ പടി കേറി വരുന്നു.
തപ്പി നോക്കി വാളുകളുണ്ട് വണ്ടിയില്‍
ഡിക്കിയിലുണ്ട് കൊച്ചു ബോംബുകള്‍
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക്പോവുകയാണ്.
ഒരു മരണം കാണാന്‍ കണ്ണൂരിലേക്ക്
പോവുകയാണ്.
Tuesday, June 15, 2010
എല്ലുകള്‍
എല്ലുകള്‍
ഒന്നാം കള്ാസിലെ കുട്ടി വരച്ചത്
പട്ടിയുടെ ചിത്രമായിരുന്നു
എല്ലിന് കഷണങ്ങള്‍ കൂടി വരക്കാന്‍
ടീച്ചര്‍ പറഞ്ഞു
ചിത്രം വരക്കാനാകാത്തതിനാല്
കുട്ടി എല്ലിന് കഷണങ്ങള്തന്നെയാണ്്
സ്കൂളിലേക്ക് കൊണ്ടു പോയത്
യുദ്ധത്തില്‍ കൊല്ലപ്പെട്ട അപ്പൂപ്പന്റെയ
സ്ഥിത്തറ പൊളിച്ചാണ്
അമ്മ എല്ലെടുത്തു കൊടുത്തത.
തലയോടിന്റെ ഒരു ചെറു കഷണമായിരുതു അത്
കുട്ടിയുടെ ബാഗിലെ
ചിത്രത്തില്‍ നിന്നും പട്ടി കുരച്ചു
ബാഗില്‍ എല്ലുകള്‍ കടിച്ചു പൊട്ടിക്കുന്ന
ശബ്ദം കുട്ടി പേടിയോടെ
കേട്ടു കൊണ്ടിരുന്നു.
ഒന്നാം കള്ാസിലെ കുട്ടി വരച്ചത്
പട്ടിയുടെ ചിത്രമായിരുന്നു
എല്ലിന് കഷണങ്ങള്‍ കൂടി വരക്കാന്‍
ടീച്ചര്‍ പറഞ്ഞു
ചിത്രം വരക്കാനാകാത്തതിനാല്
കുട്ടി എല്ലിന് കഷണങ്ങള്തന്നെയാണ്്
സ്കൂളിലേക്ക് കൊണ്ടു പോയത്
യുദ്ധത്തില്‍ കൊല്ലപ്പെട്ട അപ്പൂപ്പന്റെയ
സ്ഥിത്തറ പൊളിച്ചാണ്
അമ്മ എല്ലെടുത്തു കൊടുത്തത.
തലയോടിന്റെ ഒരു ചെറു കഷണമായിരുതു അത്
കുട്ടിയുടെ ബാഗിലെ
ചിത്രത്തില്‍ നിന്നും പട്ടി കുരച്ചു
ബാഗില്‍ എല്ലുകള്‍ കടിച്ചു പൊട്ടിക്കുന്ന
ശബ്ദം കുട്ടി പേടിയോടെ
കേട്ടു കൊണ്ടിരുന്നു.
Subscribe to:
Posts (Atom)