Tuesday, June 15, 2010

എല്ലുകള്‍

എല്ലുകള്‍

ഒന്നാം കള്ാസിലെ കുട്ടി വരച്ചത്
പട്ടിയുടെ ചിത്രമായിരുന്നു
എല്ലിന്‍ കഷണങ്ങള്‍ കൂടി വരക്കാന്‍
ടീച്ചര്‍ പറഞ്ഞു
ചിത്രം വരക്കാനാകാത്തതിനാല്‍
കുട്ടി എല്ലിന്‍ കഷണങ്ങള്‍തന്നെയാണ്്
സ്‌കൂളിലേക്ക് കൊണ്ടു പോയത്
യുദ്ധത്തില്‍ കൊല്ലപ്പെട്ട അപ്പൂപ്പന്റെയ
സ്ഥിത്തറ പൊളിച്ചാണ്
അമ്മ എല്ലെടുത്തു കൊടുത്തത.
തലയോടിന്റെ ഒരു ചെറു കഷണമായിരുതു അത്
കുട്ടിയുടെ ബാഗിലെ
ചിത്രത്തില്‍ നിന്നും പട്ടി കുരച്ചു
ബാഗില്‍ എല്ലുകള്‍ കടിച്ചു പൊട്ടിക്കുന്ന
ശബ്ദം കുട്ടി പേടിയോടെ
കേട്ടു കൊണ്ടിരുന്നു.

No comments: