കരിക്കട്ട
കരഞ്ഞു കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചിരിച്ച് ചരിച്ചെഴുന്നേറ്റപ്പോള്‍
കറുത്തവനൊരു
കഷണം കരിക്കട്ട കിട്ടി
വീണ്ടും കരഞ്ഞു
കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചുവന്നലറിയെഴുന്നേറ്റപ്പോള്‍
കറുത്തവവനൊരു
കീറ്്് തണുത്ത രാത്രി കിട്ടി.
വെളിച്ചത്തിനായലറി
മുഖം കറുത്തപ്പോള്‍
കറുത്തവന് കിട്ടി
കൈക്കുടന്ന നിറയെ തീപ്പൊട്ടുകള്‍
രോഷം പുകഞ്ഞു കാട്ടുതീ്
കലങ്ങിയപ്പോള്‍
കറുത്തവന്‍ വെറുമൊരു കരിക്കട്ട.
കൊടും തീയ്യില്‍ ചുട്ടെടുത്ത
കാട്ടു വിത്തുപോല്‍
കറുത്തവന്‍
വെറുമൊരു കരിക്കട്ട
Tuesday, September 14, 2010
മുലപ്പാല്‍
മഞ്ഞിന്റെ വെളുത്ത ആകാശം
പുകയുന്ന തീനാഗം പോലെ
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടി ഓടുന്നു.
വളവില്‍ തണുത്ത പാളത്തില്‍
കിടന്ന് കുഞ്ഞിന് മുല കൊടുക്കുന്നൊരമ്മ
കടലിരമ്പത്തിലെ
കിളിയൊച്ച പോലൊരു നിലവിളി
കേട്ടുവോ?
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടിയോടുന്നു.
അമ്മയുടെ ചുണ്ടിലൊരു
ചോരത്തുള്ളി
കുഞ്ഞിന്റെ
ചുണ്ടിലൊരമ്മിഞ്ഞത്തുള്ളി
മഞ്ഞിന്റെ വെളുത്ത ആകാശം
പുകയുന്ന തീനാഗം പോലെ
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടി ഓടുന്നു.
വളവില്‍ തണുത്ത പാളത്തില്‍
കിടന്ന് കുഞ്ഞിന് മുല കൊടുക്കുന്നൊരമ്മ
കടലിരമ്പത്തിലെ
കിളിയൊച്ച പോലൊരു നിലവിളി
കേട്ടുവോ?
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടിയോടുന്നു.
അമ്മയുടെ ചുണ്ടിലൊരു
ചോരത്തുള്ളി
കുഞ്ഞിന്റെ
ചുണ്ടിലൊരമ്മിഞ്ഞത്തുള്ളി
പെണ്ണു കാണല്‍
സത്യസന്ധനായിരുന്നു ഞാന്‍
എല്ലാ മുന്‍കരുതലും ഞാന്‍ എന്നും
എടുക്കുമായിരുന്നു.
എം. കോം. ബിരുദവും
സാമാന്യം സമ്പത്തും എനിക്കുണ്ട്
എല്ലാ പ്രവൃത്തികള്‍്ക്കും
രേഖകള്‍ വേണമെന്ന് എനിക്ക്
നിര്‍ബന്ധമായിരുന്നു.
പെണ്ണു കാണാന്‍ പോകുമ്പോള്‍
ഞാന്‍ ഇന്‍ഷ്വറന്‍സ് ഏജന്റിനെയും
കൂട്ടിയിരുന്നു.
അവളെ കണ്ടയുടനെ എനിക്ക് ബോധിച്ചു.
പക്ഷെ എല്ലാം ഞാന്‍ വിദേശ ഇന്‍ഷ്വറന്‍സ്
ഏജന്റിനെ ഏല്‍പ്പിച്ചിരുന്നു.
അയാളായിരുന്നു അവളെ അളന്നത്
മുലയുടെ ഉയരം .നിതംബത്തിന്റെ ആകൃതി.
നാഭിയുടെ പരപ്പ് എല്ലാം അയാള്‍
കിറുകൃത്യമായി അളന്നെഴുതി്.
ഭയന്നു പോയ അമ്മയോട്
പ്രീമിയം സ്തീധത്തില്‍ കുറക്കാമെന്ന്
ഏജന്റ് ഉറപ്പു കൊടുത്തു
അതിനും ഒരു രേഖ വേണമെന്ന്
ഞാന്‍ സത്യസന്ധമായി പറഞ്ഞു
അവള്‍ക്കും അത് സ്വീകാര്യമായിരുന്നു.
സത്യസന്ധനായിരുന്നു ഞാന്‍
എല്ലാ മുന്‍കരുതലും ഞാന്‍ എന്നും
എടുക്കുമായിരുന്നു.
എം. കോം. ബിരുദവും
സാമാന്യം സമ്പത്തും എനിക്കുണ്ട്
എല്ലാ പ്രവൃത്തികള്‍്ക്കും
രേഖകള്‍ വേണമെന്ന് എനിക്ക്
നിര്‍ബന്ധമായിരുന്നു.
പെണ്ണു കാണാന്‍ പോകുമ്പോള്‍
ഞാന്‍ ഇന്‍ഷ്വറന്‍സ് ഏജന്റിനെയും
കൂട്ടിയിരുന്നു.
അവളെ കണ്ടയുടനെ എനിക്ക് ബോധിച്ചു.
പക്ഷെ എല്ലാം ഞാന്‍ വിദേശ ഇന്‍ഷ്വറന്‍സ്
ഏജന്റിനെ ഏല്‍പ്പിച്ചിരുന്നു.
അയാളായിരുന്നു അവളെ അളന്നത്
മുലയുടെ ഉയരം .നിതംബത്തിന്റെ ആകൃതി.
നാഭിയുടെ പരപ്പ് എല്ലാം അയാള്‍
കിറുകൃത്യമായി അളന്നെഴുതി്.
ഭയന്നു പോയ അമ്മയോട്
പ്രീമിയം സ്തീധത്തില്‍ കുറക്കാമെന്ന്
ഏജന്റ് ഉറപ്പു കൊടുത്തു
അതിനും ഒരു രേഖ വേണമെന്ന്
ഞാന്‍ സത്യസന്ധമായി പറഞ്ഞു
അവള്‍ക്കും അത് സ്വീകാര്യമായിരുന്നു.
ഫിസ്റ്റുല
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍
മലമടക്കുകളില്‍ എരിവും പുകച്ചിലും
ചോരച്ചളിയും ദുസ്സഹാസ്വാസ്ഥ്യവും
വരണ്ട മണ്ണിലെ നേരിയ മഴച്ചാറ്റല്‍
പോലെ ചോരപ്പകര്‍ച്ച.
ഇടക്ക് കടുത്ത കാലവര്‍ഷം പോലെ
പൊട്ടിയൊഴുകുന്ന ചോരച്ചാലുകള്‍
ഉത്തരേന്ത്യന്‍ തെരുവു
പോലെയഴുക്ക്പിടിച്ചയടിവാരങ്ങള്‍.
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍...
ആരോ മലയടിവാരങ്ങളില്‍ തീര്‍ത്തു
സമാന്തര തുരങ്കങ്ങള്‍
അവിടെ പച്ചനിറമുള്ള പഴുപ്പോ
ചീനപ്പകയുടെ പുകച്ചുരുളോ
രാജരഥ്യകളില്‍ ഭയകൗടില്യത്തിന്റെ
തുരഗവേഗങ്ങള്‍, കുളമ്പടിയൊച്ചകള്‍
പക വീണു വെളുത്തു തണുത്ത
ഹിമ നിടിലങ്ങളില്‍
ചോര പുരണ് കിടക്കും
വെള്ളി നിലാവ് പോലൊരു
വെള്ളപ്പിറാവ് കുറുകുന്നു.
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍
മലമടക്കുകളില്‍ എരിവും പുകച്ചിലും
ചോരച്ചളിയും ദുസ്സഹാസ്വാസ്ഥ്യവും
വരണ്ട മണ്ണിലെ നേരിയ മഴച്ചാറ്റല്‍
പോലെ ചോരപ്പകര്‍ച്ച.
ഇടക്ക് കടുത്ത കാലവര്‍ഷം പോലെ
പൊട്ടിയൊഴുകുന്ന ചോരച്ചാലുകള്‍
ഉത്തരേന്ത്യന്‍ തെരുവു
പോലെയഴുക്ക്പിടിച്ചയടിവാരങ്ങള്‍.
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍...
ആരോ മലയടിവാരങ്ങളില്‍ തീര്‍ത്തു
സമാന്തര തുരങ്കങ്ങള്‍
അവിടെ പച്ചനിറമുള്ള പഴുപ്പോ
ചീനപ്പകയുടെ പുകച്ചുരുളോ
രാജരഥ്യകളില്‍ ഭയകൗടില്യത്തിന്റെ
തുരഗവേഗങ്ങള്‍, കുളമ്പടിയൊച്ചകള്‍
പക വീണു വെളുത്തു തണുത്ത
ഹിമ നിടിലങ്ങളില്‍
ചോര പുരണ് കിടക്കും
വെള്ളി നിലാവ് പോലൊരു
വെള്ളപ്പിറാവ് കുറുകുന്നു.
Subscribe to:
Posts (Atom)