Wednesday, September 16, 2009

യു-ട്യൂബ്‌

പിടിച്ച്‌ വലിച്ച്‌ഒടിച്ച്‌
മടക്കിഅടിച്ച്‌ പരത്തി
പിരിച്ച്‌ ഉരുട്ടിതിരിച്ച്‌ കയറ്റി
പിന്നെ നമ്മളെ വലിച്ച്‌
നീട്ടിയെടുത്തു
ഞാനും നീയുമിപ്പോള്‍
പുത്തന്‍ പുതു പുത്തന്‍
കുഴല്‍ മനുഷ്യന്‍ട്യൂബ്‌

Sunday, July 5, 2009

കുളിമുറി

കുളിമുറിയിലെ പൈപ്പില്‍
ഒരു നദിയൊഴുകിയെത്തി
കുളിമുറിയുടെ ഷവറില്‍
പെരു മഴ പെയ്‌തിറങ്ങി
കുളിമുറിയുടെ നനവില്‍
മകരക്കുളിരിളകിയെത്തി
കുളിമുറിയുടെ കിളിവാതിലിലൊരു
കഴുകന്‍ കണ്ണു പാറി വീണു.