Friday, June 18, 2010

ഒരു മരണം കാണാന്‍

ഒരു മരണം കാണാന്‍ കണ്ണൂരിലേക്ക്
പോവുകയാണ്
ഒരുക്കങ്ങളെല്ലാമായി
കീശയില്‍ കറുത്തതുണിയുണ്ട്
കംപോസ് ചെയ്ത അനുശോചനക്കുറിപ്പുണ്ട്
കരയാന്‍ ഉറുമാലില്‍ പൊതിഞ്ഞെടുത്ത
ഒരു കഷണം സവാളയുണ്ട്
അംഗരക്ഷകര്‍ ഉണ്ട്
അത്യാവശ്യത്തിന് ആയുധങ്ങളുമുണ്ട്
തിരിച്ചടിക്കുള്ള കോപ്പും കരുതിയിട്ടുണ്ട്
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക് പോവുകയാണ്
ഡയറിയുണ്ട് കൈയ്യില്‍
നിറയെ കണക്കുകളുണ്ട്
പേജുകളാകെ തീര്‍ന്നു
എണ്ണമെത്രയെന്നോര്‍മ്മയില്ല
വെട്ടിയും കുത്തിക്കീറിയും ചോര
തെറിച്ച പേജുകള്‍
ആദ്യമാരാണ് കത്തി്ക്കിരയായതെന്ന്
പ്രത്യേകം കുറിച്ചു വെച്ചിട്ടുണ്ട്
പ്രസംഗത്തിലാത്യാവശ്യമാണിക്കാര്യം
എഴുതാന്‍ പറ്റാത്ത കഥയുമുണ്ട്
വെട്ടേറ്റു മരിച്ചവന്റെ ഭാര്യ
മാംസം വിറ്റു കുഞ്ഞിനെ പോറ്റിയ കഥ
തെറ്റു ചെയ്തവളെ
പുറത്താക്കിയിട്ടുണ്ട്.
മാഹിയിലെത്തി, ശക്തിയില്ല മനസ്സിന്
മാടിവിളിക്കുന്നു
മയക്കം പൊതിഞ്ഞ ശബള കാന്തികള്‍
ഇത്തിരിയാവാം, ഒത്തിരി
ധൈര്യവുമാവാം
കഷ്ടകാലമാണ് കണ്ണാടി താഴ്തിയിടാം
കാറിനിത്തിരി വേഗത കുറച്ച്
പോകാം
എത്തി വിലാപയാത്രയുടെ കത്തിയ മണം
ദുഷ്ട വിചാരങ്ങള്‍ പടി കേറി വരുന്നു.
തപ്പി നോക്കി വാളുകളുണ്ട് വണ്ടിയില്‍
ഡിക്കിയിലുണ്ട് കൊച്ചു ബോംബുകള്‍
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക്പോവുകയാണ്.
ഒരു മരണം കാണാന്‍ കണ്ണൂരിലേക്ക്
പോവുകയാണ്.

Tuesday, June 15, 2010

എല്ലുകള്‍

എല്ലുകള്‍

ഒന്നാം കള്ാസിലെ കുട്ടി വരച്ചത്
പട്ടിയുടെ ചിത്രമായിരുന്നു
എല്ലിന്‍ കഷണങ്ങള്‍ കൂടി വരക്കാന്‍
ടീച്ചര്‍ പറഞ്ഞു
ചിത്രം വരക്കാനാകാത്തതിനാല്‍
കുട്ടി എല്ലിന്‍ കഷണങ്ങള്‍തന്നെയാണ്്
സ്‌കൂളിലേക്ക് കൊണ്ടു പോയത്
യുദ്ധത്തില്‍ കൊല്ലപ്പെട്ട അപ്പൂപ്പന്റെയ
സ്ഥിത്തറ പൊളിച്ചാണ്
അമ്മ എല്ലെടുത്തു കൊടുത്തത.
തലയോടിന്റെ ഒരു ചെറു കഷണമായിരുതു അത്
കുട്ടിയുടെ ബാഗിലെ
ചിത്രത്തില്‍ നിന്നും പട്ടി കുരച്ചു
ബാഗില്‍ എല്ലുകള്‍ കടിച്ചു പൊട്ടിക്കുന്ന
ശബ്ദം കുട്ടി പേടിയോടെ
കേട്ടു കൊണ്ടിരുന്നു.

Sunday, June 13, 2010

Sunday, June 6, 2010

കൊഴുക്കട്ട



കൊഴുക്കട്ടയാണവനേറെയിഷ്‌ടം
അടുക്കളയില്‍ വെല്ലം ചേര്‍ത്തു
മാവ്‌ കുഴക്കുകയാണമ്മ.
മെല്ലിച്ച വിരലുകളില്‍ സേ്‌നഹം
ചേര്‍ത്തമര്‍ത്തിക്കുഴച്ചുരുട്ടിയുരുട്ടി...

മുകളിലെ മുറിയില്‍ മകന്‍
മുനയുള്ള കല്ലുകള്‍ ചേര്‍ത്ത്‌
വെടിമരുന്നു കുഴച്ചീടുന്നിരുളില്‍,
വെന്ത പുന്നെല്ലിന്റെ മണമായിരുന്നു
അമ്മയുടെ കൊഴുക്കട്ടക്ക്‌
കരിഞ്ഞ മുടിയുടെ മണമാണ്‌
മകന്റെ മുറിയാകെ....

കൊഴുക്കട്ടയാണവനേറെയിഷ്‌്‌ടം
ഇടക്കേതോ കാലം മൗനിയായി
ചിരി മറന്ന മകനെചിരിപ്പിക്കാന്‍
പഞ്ചസാരയും നാളികേരവുമേറെച്ചേര്‍ത്ത്‌
വേവിച്ചെടുത്ത്‌ വേറെയും കൊഴുക്കട്ടയേറെ
ചാര നിറവും വെടിയുപ്പിന്റെ രുചിയുമാണ്‌
മകന്റെ മുറിയിലെയപ്പത്തിന്‌.

കല്ലുവെച്ച മൗനവും കല്ലിച്ച മനവും
നേഞ്ചിടിപ്പേറെ വിതച്ചമ്മയില്‍
വേവും മനസ്സുപോലാവിത്തട്ടില്‍
വീണു കുതിര്‍ന്നൂ കണ്ണീരിന്നുപ്പു കണം
കന.ം കുറഞ്ഞ കുളമ്പടിയൊച്ച പോല്‍
വീടാകെ നെഞ്ചിടിപ്പോടിപ്പടരുന്നു.

ഒടുക്കമെല്ലാ നെഞ്ചിടിപ്പൊരൊറ്റ
ശബ്ദമായ,്‌ വീടാകെ വെന്തു മലര്‍ന്നു പോയ,്‌്‌്‌
ചോരയും പഞ്ചാരയും ചാരം
പുതപ്പിച്ച കൂറ്റന്‍ കൊഴുക്കട്ട പോലെ
പൊട്ടി ത്തെറിച്ച കൊഴുക്കട്ടയില്‍
ഒട്ടിപ്പിടിച്ചിരിക്കുന്നു ചിരവിയ
തേങ്ങ പോല്‍ നിലവിളിപ്പറ്റുകള്‍

ദിനകരന്‍ കൊമ്പിലാത്ത്‌്‌


Friday, June 4, 2010

ചുംബനം

മരിക്കുന്നതിന് മുന്‍പ്അയാളെ കാണാന്‍ എത്തിയത്
ഒരു ശാസ്ര്തജ്ഞനുംപിന്നെ ജര ബാധിച്ച കവിയും.
മരണം അടുത്തെത്തിയപ്പോള്‍അയാള്‍ ശാസ്ര്തജഞനോട്
ചോദിച്ചുഉപയോഗിക്കാത്ത പ്രണയം എന്നില്‍ ബാക്കിയുണ്ട്

സൂക്ഷിച്ചു വെക്കാന്‍ ഒരു മെമ്മറി കാര്‍ഡ് കിട്ടുമോ?
'നീയില്ലാതെ നിന്റെ പ്രണയം ആര്‍ക്കു വേണം'ശാസ്ര്തജഞന്‍
ചോദിച്ചു.പ്രണയം സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡില്ല.
കവി ഇടക്കു കയറി പറഞ്ഞു.നിന്റെ പ്രണയം
ഒരപ്പൂപ്പന്‍താടിയിലാവാഹിച്ച്തരൂ, കാറ്റിലും
കാട്ടിലും കടലിലുംകരയിലും നിന്റെ പ്രണയം
ആടിയുലഞ്ഞു നടക്കട്ടെഎങ്കില്‍ എന്റെ പ്രണയം
കൂടി എടുത്തു കൊള്‍ക.ശാസ്ര്തജ്ഞന്‍ പ്രതീക്ഷയോടെ പറഞ്ഞു.

Thursday, June 3, 2010

റീത്ത്‌ വില്‍പ്പനക്കാരന്‍



ഓരോ മരണ്‌വും നിറമുള്ള പൂവുകളാണ്‌
ഓരോ മരണവും ഒരു പൂക്കളമാണ്‌
കരയാനും നടുങ്ങാനുമുള്ളതല്ല മരണം
വിരിയാനും വില്‍ക്കാനുമുള്ളതാണ്‌

പൂവുകള്‍ക്കെല്ലാം ഒരേ നിറം,
മുല്ലയും കനകാംബരവും
ചെത്തിയും ജമന്തിയും
മരണത്തിന്റെ മണം മാത്രം.
വെട്ടേറ്റവന്‍, വെടിയേറ്റവന്‍
സഖാവോ സംഘപരിവാറോ
മതാന്ധനോ. മതേതരനോ
പെണ്ണോ പുരുഷനോ,
പുവുകള്‍ക്കെന്തു വ്യത്യാസം.