Sunday, May 23, 2010

KASHAYAM

ആ ഔഷധക്കടയില്‍ പുതിയൊരു കഷായം വന്നിരിക്കുന്നു.
ക്യൂ നിന്നാല്‍ മാത്രം കിട്ടുംകഷായം അത്രമേല്‍ പ്രിയം.
നേരിയ കയ്‌പും ഇത്തിരി പൂളിപ്പുംഇത്തിരി
മധുരവമി ജൈവദ്രാവകകഷായത്തിന്‍
പ്രത്യേകതപേരിനുമു ണ്ടൊരു ശേല്‌
ഗാന്ധിക്കഷായം.ഗുണമേറെ,
ഒട്ടൊരു കഷ്‌ടം വില തുച്ഛമല്ല.
സായിപ്പന്‍മാരും മദാമ്മമാരുമാണ്‌.
ക്യൂവിലേറെക്കാത്തിരിക്കുന്നത്‌ഇത്തിരിയേ
കഴിക്കേണ്ടൂ...സത്യം ധര്‍മ്മം നീതി എന്നിവതാനേ വരുമത്രെ.
കുട്ടികള്‍ക്കേറെയുത്തമംചൊട്ടയിലേ ശീലമായി മാറുംസത്യവും
ധര്‍മ്മവുംനേതാക്കന്‍മാരേറെയുണ്ട്‌്‌്‌
പ്രിയം മതേതരത്വംകമ്മ്യണിസ്റ്റുകാര്‍ ഒളിഞ്ഞും തെളിഞ്ഞും
വരുന്നുഹിംസമാറ്റിയഹിംസയാക്കാന്‍.
ദിനകരന്‍ കൊമ്പിലാത്ത്‌.24.5.2010?

RATHRI

വിലക്ക്‌ വാങ്ങിയ ഒരു കഷണം കറുത്ത തുണിയാണ്‌ രാത്രി
പകുത്തു കൊടുത്ത ഒരു ഗ്‌ളാസ്‌പകയാണ്‌ രാത്രി
കരഞ്ഞ്‌ വീര്‍ത്ത്‌ ചുവന്നകവിളുകളാണ്‌ രാത്രി
പനിച്ച്‌ വെന്ത പകല്‍ കിനാവാണ്‌ രാത്രി
തളര്‍ന്ന്‌ വീണ രതിക്ഷീണമാണ്‌ രാത്രി
കൊടുത്തു തീര്‍ക്കാത്ത കടമാണ്‌ രാത്രി
ഒഴിഞ്ഞു മാറുന്ന മനമാണ്‌ രാത്രി
അഴിച്ചെടുത്തു ചുരുട്ടിയൊളിപ്പിച്ചകയറാണ്‌ രാത്രി
പിടിച്ചു നില്‍ക്കാത്ത നിലവിളിയാണ്‌ രാത്രി
ഇരുട്ടില്‍ വിളിച്ചുണര്‍ത്തുന്നഞെട്ടലാണ്‌ രാത്രി
അപഥ സഞ്ചാരത്തിന്റെ ശിക്ഷയാണ്‌ രാത്രി
കൊഴുത്ത മഴയുടെ ശല്യമാണ്‌ രാത്രി
പുളിച്ച തെറിയുടെ തിളച്ച വെള്ളമാണ്‌ രാത്രി
നികൃഷ്ട ശാപത്തിന്റെയശക്‌ത ശോകമാണ്‌ രാത്രി
ദിനകരന്‍ കൊമ്പിലാത്ത്‌24.5.2010.