ഒരു മരണം കാണാന്‍ കണ്ണൂരിലേക്ക്
പോവുകയാണ്
ഒരുക്കങ്ങളെല്ലാമായി
കീശയില്‍ കറുത്തതുണിയുണ്ട്
കംപോസ് ചെയ്ത അനുശോചനക്കുറിപ്പുണ്ട്
കരയാന്‍ ഉറുമാലില്‍ പൊതിഞ്ഞെടുത്ത
ഒരു കഷണം സവാളയുണ്ട്
അംഗരക്ഷകര്‍ ഉണ്ട്
അത്യാവശ്യത്തിന് ആയുധങ്ങളുമുണ്ട്
തിരിച്ചടിക്കുള്ള കോപ്പും കരുതിയിട്ടുണ്ട്
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക് പോവുകയാണ്
ഡയറിയുണ്ട് കൈയ്യില്‍
നിറയെ കണക്കുകളുണ്ട്
പേജുകളാകെ തീര്‍ന്നു
എണ്ണമെത്രയെന്നോര്‍മ്മയില്ല
വെട്ടിയും കുത്തിക്കീറിയും ചോര
തെറിച്ച പേജുകള്‍
ആദ്യമാരാണ് കത്തി്ക്കിരയായതെന്ന്
പ്രത്യേകം കുറിച്ചു വെച്ചിട്ടുണ്ട്
പ്രസംഗത്തിലാത്യാവശ്യമാണിക്കാര്യം
എഴുതാന്‍ പറ്റാത്ത കഥയുമുണ്ട്
വെട്ടേറ്റു മരിച്ചവന്റെ ഭാര്യ
മാംസം വിറ്റു കുഞ്ഞിനെ പോറ്റിയ കഥ
തെറ്റു ചെയ്തവളെ
പുറത്താക്കിയിട്ടുണ്ട്.
മാഹിയിലെത്തി, ശക്തിയില്ല മനസ്സിന്
മാടിവിളിക്കുന്നു
മയക്കം പൊതിഞ്ഞ ശബള കാന്തികള്‍
ഇത്തിരിയാവാം, ഒത്തിരി
ധൈര്യവുമാവാം
കഷ്ടകാലമാണ് കണ്ണാടി താഴ്തിയിടാം
കാറിനിത്തിരി വേഗത കുറച്ച്
പോകാം
എത്തി വിലാപയാത്രയുടെ കത്തിയ മണം
ദുഷ്ട വിചാരങ്ങള്‍ പടി കേറി വരുന്നു.
തപ്പി നോക്കി വാളുകളുണ്ട് വണ്ടിയില്‍
ഡിക്കിയിലുണ്ട് കൊച്ചു ബോംബുകള്‍
ഒരു മരണം കാണാന്‍
കണ്ണൂരിലേക്ക്പോവുകയാണ്.
ഒരു മരണം കാണാന്‍ കണ്ണൂരിലേക്ക്
പോവുകയാണ്.
No comments:
Post a Comment