Thursday, June 3, 2010
റീത്ത് വില്‍പ്പനക്കാരന്‍
ഓരോ മരണ്‌വും നിറമുള്ള പൂവുകളാണ്
ഓരോ മരണവും ഒരു പൂക്കളമാണ്
കരയാനും നടുങ്ങാനുമുള്ളതല്ല മരണം
വിരിയാനും വില്‍ക്കാനുമുള്ളതാണ്
പൂവുകള്‍ക്കെല്ലാം ഒരേ നിറം,
മുല്ലയും കനകാംബരവും
ചെത്തിയും ജമന്തിയും
മരണത്തിന്റെ മണം മാത്രം.
വെട്ടേറ്റവന്‍, വെടിയേറ്റവന്‍
സഖാവോ സംഘപരിവാറോ
മതാന്ധനോ. മതേതരനോ
പെണ്ണോ പുരുഷനോ,
പുവുകള്‍ക്കെന്തു വ്യത്യാസം.
Sunday, May 23, 2010
KASHAYAM
ആ ഔഷധക്കടയില്‍ പുതിയൊരു കഷായം വന്നിരിക്കുന്നു.
ക്യൂ നിന്നാല്‍ മാത്രം കിട്ടുംകഷായം അത്രമേല്‍ പ്രിയം.
നേരിയ കയ്‌പും ഇത്തിരി പൂളിപ്പുംഇത്തിരി
മധുരവമി ജൈവദ്രാവകകഷായത്തിന്‍
പ്രത്യേകതപേരിനുമു ണ്ടൊരു ശേല്
ഗാന്ധിക്കഷായം.ഗുണമേറെ,
ഒട്ടൊരു കഷ്‌ടം വില തുച്ഛമല്ല.
സായിപ്പന്‍മാരും മദാമ്മമാരുമാണ്.
ക്യൂവിലേറെക്കാത്തിരിക്കുന്നത്‌ഇത്തിരിയേ
കഴിക്കേണ്ടൂ...സത്യം ധര്‍മ്മം നീതി എന്നിവതാനേ വരുമത്രെ.
കുട്ടികള്‍ക്കേറെയുത്തമംചൊട്ടയിലേ ശീലമായി മാറുംസത്യവും
ധര്‍മ്മവുംനേതാക്കന്‍മാരേറെയുണ്ട്‌്‌്
പ്രിയം മതേതരത്വംകമ്മ്യണിസ്റ്റുകാര്‍ ഒളിഞ്ഞും തെളിഞ്ഞും
വരുന്നുഹിംസമാറ്റിയഹിംസയാക്കാന്‍.
ദിനകരന്‍ കൊമ്പിലാത്ത്.24.5.2010?
RATHRI
വിലക്ക് വാങ്ങിയ ഒരു കഷണം കറുത്ത തുണിയാണ് രാത്രി
പകുത്തു കൊടുത്ത ഒരു ഗ്‌ളാസ്‌പകയാണ് രാത്രി
കരഞ്ഞ് വീര്‍ത്ത് ചുവന്നകവിളുകളാണ് രാത്രി
പനിച്ച് വെന്ത പകല്‍ കിനാവാണ് രാത്രി
തളര്‍ന്ന് വീണ രതിക്ഷീണമാണ് രാത്രി
കൊടുത്തു തീര്‍ക്കാത്ത കടമാണ് രാത്രി
ഒഴിഞ്ഞു മാറുന്ന മനമാണ് രാത്രി
അഴിച്ചെടുത്തു ചുരുട്ടിയൊളിപ്പിച്ചകയറാണ് രാത്രി
പിടിച്ചു നില്‍ക്കാത്ത നിലവിളിയാണ് രാത്രി
ഇരുട്ടില്‍ വിളിച്ചുണര്‍ത്തുന്നഞെട്ടലാണ് രാത്രി
അപഥ സഞ്ചാരത്തിന്റെ ശിക്ഷയാണ് രാത്രി
കൊഴുത്ത മഴയുടെ ശല്യമാണ് രാത്രി
പുളിച്ച തെറിയുടെ തിളച്ച വെള്ളമാണ് രാത്രി
നികൃഷ്ട ശാപത്തിന്റെയശക്‌ത ശോകമാണ് രാത്രി
ദിനകരന്‍ കൊമ്പിലാത്ത്24.5.2010.
Wednesday, September 16, 2009
യു-ട്യൂബ്
പിടിച്ച് വലിച്ച്‌ഒടിച്ച്
മടക്കിഅടിച്ച് പരത്തി
പിരിച്ച് ഉരുട്ടിതിരിച്ച് കയറ്റി
പിന്നെ നമ്മളെ വലിച്ച്
നീട്ടിയെടുത്തു
ഞാനും നീയുമിപ്പോള്‍
പുത്തന്‍ പുതു പുത്തന്‍
കുഴല്‍ മനുഷ്യന്‍ട്യൂബ്
മടക്കിഅടിച്ച് പരത്തി
പിരിച്ച് ഉരുട്ടിതിരിച്ച് കയറ്റി
പിന്നെ നമ്മളെ വലിച്ച്
നീട്ടിയെടുത്തു
ഞാനും നീയുമിപ്പോള്‍
പുത്തന്‍ പുതു പുത്തന്‍
കുഴല്‍ മനുഷ്യന്‍ട്യൂബ്
Sunday, July 5, 2009
കുളിമുറി
കുളിമുറിയിലെ പൈപ്പില്‍
ഒരു നദിയൊഴുകിയെത്തി
കുളിമുറിയുടെ ഷവറില്‍
പെരു മഴ പെയ്‌തിറങ്ങി
കുളിമുറിയുടെ നനവില്‍
മകരക്കുളിരിളകിയെത്തി
കുളിമുറിയുടെ കിളിവാതിലിലൊരു
കഴുകന്‍ കണ്ണു പാറി വീണു.
ഒരു നദിയൊഴുകിയെത്തി
കുളിമുറിയുടെ ഷവറില്‍
പെരു മഴ പെയ്‌തിറങ്ങി
കുളിമുറിയുടെ നനവില്‍
മകരക്കുളിരിളകിയെത്തി
കുളിമുറിയുടെ കിളിവാതിലിലൊരു
കഴുകന്‍ കണ്ണു പാറി വീണു.
Thursday, August 21, 2008
മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്
ഇവിടെയെല്ലാം വില്‌പനക്കുണ്ട്‌കണ്ണാടിക്കൂട്ടില്‍
രക്തസാക്ഷിയുടെ ഉണങ്ങിയ തലച്ചോറ്
പൊരുതി മരിച്ച പടനായകന്റെ തണുപ്പിച്ച രക്തം
ചത്തുപൊന്തിയ മത്സ്യങ്ങള്‍ പോലെ നിശ്ചലം ലേബലൊട്ടിച്ച ചില്ല് പാത്രങ്ങളില്‍
മാനഭംഗത്തിന്റെ വീഡിയോ പതിപ്പുകള്‍.
അതിര്‍ത്തിയില്‍ കാമം തീര്‍ക്കും സൈന്യത്തിന്റെ
ലൈവ് കാഴ്‌ചകള്‍ഓഡിയോ സീഡിയിലുണ്ട് മാനം ചീന്തിപ്പോയ
പെണ്ണിന്റെ പേടിച്ച നിലവിളികള്‍,തേങ്ങലുകള്‍
ശാന്തരായ് നില്‍ക്കുന്നു നമ്മള്‍ ക്രഡിറ്റുകാര്‍ഡുകാര്‍
ഇത് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്
ചിത്രങ്ങളേറെയുണ്ട് വില്‍പ്പനക്ക്,
ചിത്രകാരന്റെ ദൃശ്യ വിവരണക്കുറിപ്പുകളും
പൊള്ളുന്ന മരുഭൂമിയില്‍ കരയും കുഞ്ഞിന്റെ ക്ലോസപ്പ്
ഒരു ബന്ദിയുടെ യാചിക്കുന്ന കണ്ണുകള്‍
ഘോര രാവ് പോലെ കരിംതുണി മൂടിയ
മുഖമില്ലാ ക്കൊലയാളികള്‍
നിലവറയില്‍ നിന്ന് പിടിക്കപ്പെട്ട പ്രസിഡണ്ടിന്റെ
ദൈന്യതമരണം ഇളക്കിയെടുത്ത മഞ്ഞ തൂക്കു കയര്‍
ക്രൗര്യത്തിന്റെ കളര്‍ ലാബില്‍ ചത്രങ്ങളൊട്ടനവധി,
കണ്ണ് തള്ളിക്കുന്ന ഡിസ്‌ക്കൗണ്ടില്‍
വിപ്ലവത്തിന്റെ ഗ്രന്ഥശേഖരം
ഒന്നുമേവിറ്റുപോകുന്നില്ലെന്ന് സെയില്‍സ് മാന്‍
ചൂളിപ്പോകാതെ കേട്ടുനിന്നു പിന്നിിലെ കിളിമൊഴി
സാര്‍, വേണമോ പെണ്ണിന്റെ ഓഹരി വില വിവരക്കുതിപ്പുകള്‍
സാര്‍, വിനയാന്വിതയായി മൊഴിയുന്നു ചന്തമുള്ളൊരു
പെണ്ണൊരുത്തി, മുകളിലേക്ക് പോകാം,
ശീത താപങ്ങള്‍ ക്ലേശിക്കാത്ത വാതാനുകൂല ഹാളുകള്‍
നില്‍ക്കുന്നു നിശാഗന്ധിപോല്‍ നതാംഗിമാര്‍
ഏതോ നൃത്തമണ്ഡപത്തിന്‍ നഗ്നമാം ചിത്രത്തൂണുകള്‍ പോല്‍
ഏത് രാജ്യം എന്ത് പ്രായം എത്ര ക്രീഡാ വൈവിധ്യങ്ങള്‍,
ഒട്ടെല്ലാമൊട്ടിച്ചി്‌രിക്കുന്നു പൊന്നൊളി പുരണ്ട നാഭീ തടങ്ങളില്‍
അവളുടെ കണ്ണുകള്‍ വിളിക്കുന്നു സതീഷ്‌ണം ,സകാമം സലജ്ജംഭ
പിന്നാലെയെത്തി, മറ്റൊരു സെയില്‍സ് ഗേള്‍
തൊട്ടു നോക്കാം സാര്‍ ഒന്ന് തഴുകാന്‍ വ്‌െര
ടിക്കറ്റെടൂക്കേണ്ട ഫെസ്റ്റിവല്‍ സീസണ്‍
പ്രത്യേകം തരുന്നൂ ഞങ്ങളീയോഫര്‍
ഒന്നും വാങ്ങുന്നില്ലെങ്കില്‍ സ്വയം വില്‍ക്കാം സാര്‍,
നിങ്ങളേയും .അസ്ഥിയാവാം, മാംസമാവാം
രക്തമാവാം . ബീജമാകാം ജീവനുള്ള ഭ്രൂണമാകാം
എന്തുമേതും വിറ്റുപോകും സാര്‍
ചന്തമാര്‍ന്നൊരീ ചന്തയില്‍

Tuesday, April 15, 2008
head ache
can you draw a picture ?
iam giving my finger to u
where u get the colour?
take my blood to red the picture
if u want pale
look my face and touch the yellow
when u want to blakend
search my past
it looks like a black night
if u want blue
take a piece of sky
it was my dream
sleeping sorrows of snows
iam giving my finger to u
where u get the colour?
take my blood to red the picture
if u want pale
look my face and touch the yellow
when u want to blakend
search my past
it looks like a black night
if u want blue
take a piece of sky
it was my dream
sleeping sorrows of snows
Subscribe to:
Posts (Atom)