വിലക്ക് വാങ്ങിയ ഒരു കഷണം കറുത്ത തുണിയാണ് രാത്രി
പകുത്തു കൊടുത്ത ഒരു ഗ്‌ളാസ്‌പകയാണ് രാത്രി
കരഞ്ഞ് വീര്‍ത്ത് ചുവന്നകവിളുകളാണ് രാത്രി
പനിച്ച് വെന്ത പകല്‍ കിനാവാണ് രാത്രി
തളര്‍ന്ന് വീണ രതിക്ഷീണമാണ് രാത്രി
കൊടുത്തു തീര്‍ക്കാത്ത കടമാണ് രാത്രി
ഒഴിഞ്ഞു മാറുന്ന മനമാണ് രാത്രി
അഴിച്ചെടുത്തു ചുരുട്ടിയൊളിപ്പിച്ചകയറാണ് രാത്രി
പിടിച്ചു നില്‍ക്കാത്ത നിലവിളിയാണ് രാത്രി
ഇരുട്ടില്‍ വിളിച്ചുണര്‍ത്തുന്നഞെട്ടലാണ് രാത്രി
അപഥ സഞ്ചാരത്തിന്റെ ശിക്ഷയാണ് രാത്രി
കൊഴുത്ത മഴയുടെ ശല്യമാണ് രാത്രി
പുളിച്ച തെറിയുടെ തിളച്ച വെള്ളമാണ് രാത്രി
നികൃഷ്ട ശാപത്തിന്റെയശക്‌ത ശോകമാണ് രാത്രി
ദിനകരന്‍ കൊമ്പിലാത്ത്24.5.2010.
No comments:
Post a Comment