Sunday, June 13, 2010
Sunday, June 6, 2010
കൊഴുക്കട്ട
കൊഴുക്കട്ടയാണവനേറെയിഷ്ടം
അടുക്കളയില്‍ വെല്ലം ചേര്‍ത്തു
മാവ് കുഴക്കുകയാണമ്മ.
മെല്ലിച്ച വിരലുകളില്‍ സേ്നഹം
ചേര്ത്തമര്ത്തിക്കുഴച്ചുരുട്ടിയുരുട്ടി...
മുകളിലെ മുറിയില്‍ മകന്
മുനയുള്ള കല്ലുകള്‍ ചേര്‍ത്ത്
വെടിമരുന്നു കുഴച്ചീടുന്നിരുളില്,
വെന്ത പുന്നെല്ലിന്റെ മണമായിരുന്നു
അമ്മയുടെ കൊഴുക്കട്ടക്ക്
കരിഞ്ഞ മുടിയുടെ മണമാണ്
മകന്റെ മുറിയാകെ....
കൊഴുക്കട്ടയാണവനേറെയിഷ്്ടം
ഇടക്കേതോ കാലം മൗനിയായി
ചിരി മറന്ന മകനെചിരിപ്പിക്കാന്
പഞ്ചസാരയും നാളികേരവുമേറെച്ചേര്ത്ത്
വേവിച്ചെടുത്ത് വേറെയും കൊഴുക്കട്ടയേറെ
ചാര നിറവും വെടിയുപ്പിന്റെ രുചിയുമാണ്
മകന്റെ മുറിയിലെയപ്പത്തിന്.
കല്ലുവെച്ച മൗനവും കല്ലിച്ച മനവും
നേഞ്ചിടിപ്പേറെ വിതച്ചമ്മയില്
വേവും മനസ്സുപോലാവിത്തട്ടില്
വീണു കുതിര്‍ന്നൂ കണ്ണീരിന്നുപ്പു കണം
കന.ം കുറഞ്ഞ കുളമ്പടിയൊച്ച പോല്‍
വീടാകെ നെഞ്ചിടിപ്പോടിപ്പടരുന്നു.
ഒടുക്കമെല്ലാ നെഞ്ചിടിപ്പൊരൊറ്റ
ശബ്ദമായ,് വീടാകെ വെന്തു മലര്‍ന്നു പോയ,്്്
ചോരയും പഞ്ചാരയും ചാരം
പുതപ്പിച്ച കൂറ്റന്‍ കൊഴുക്കട്ട പോലെ
പൊട്ടി ത്തെറിച്ച കൊഴുക്കട്ടയില്‍
ഒട്ടിപ്പിടിച്ചിരിക്കുന്നു ചിരവിയ
തേങ്ങ പോല്‍ നിലവിളിപ്പറ്റുകള്
ദിനകരന് കൊമ്പിലാത്ത്്
Friday, June 4, 2010
ചുംബനം
മരിക്കുന്നതിന് മുന്പ്അയാളെ കാണാന്‍ എത്തിയത്
ഒരു ശാസ്ര്തജ്ഞനുംപിന്നെ ജര ബാധിച്ച കവിയും.
മരണം അടുത്തെത്തിയപ്പോള്അയാള് ശാസ്ര്തജഞനോട്
ചോദിച്ചുഉപയോഗിക്കാത്ത പ്രണയം എന്നില്‍ ബാക്കിയുണ്ട്
സൂക്ഷിച്ചു വെക്കാന്‍ ഒരു മെമ്മറി കാര്‍ഡ് കിട്ടുമോ?
'നീയില്ലാതെ നിന്റെ പ്രണയം ആര്‍ക്കു വേണം'ശാസ്ര്തജഞന്
ചോദിച്ചു.പ്രണയം സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡില്ല.
കവി ഇടക്കു കയറി പറഞ്ഞു.നിന്റെ പ്രണയം
ഒരപ്പൂപ്പന്താടിയിലാവാഹിച്ച്തരൂ, കാറ്റിലും
കാട്ടിലും കടലിലുംകരയിലും നിന്റെ പ്രണയം
ആടിയുലഞ്ഞു നടക്കട്ടെഎങ്കില് എന്റെ പ്രണയം
കൂടി എടുത്തു കൊള്‍ക.ശാസ്ര്തജ്ഞന്‍ പ്രതീക്ഷയോടെ പറഞ്ഞു.
ഒരു ശാസ്ര്തജ്ഞനുംപിന്നെ ജര ബാധിച്ച കവിയും.
മരണം അടുത്തെത്തിയപ്പോള്അയാള് ശാസ്ര്തജഞനോട്
ചോദിച്ചുഉപയോഗിക്കാത്ത പ്രണയം എന്നില്‍ ബാക്കിയുണ്ട്
സൂക്ഷിച്ചു വെക്കാന്‍ ഒരു മെമ്മറി കാര്‍ഡ് കിട്ടുമോ?
'നീയില്ലാതെ നിന്റെ പ്രണയം ആര്‍ക്കു വേണം'ശാസ്ര്തജഞന്
ചോദിച്ചു.പ്രണയം സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡില്ല.
കവി ഇടക്കു കയറി പറഞ്ഞു.നിന്റെ പ്രണയം
ഒരപ്പൂപ്പന്താടിയിലാവാഹിച്ച്തരൂ, കാറ്റിലും
കാട്ടിലും കടലിലുംകരയിലും നിന്റെ പ്രണയം
ആടിയുലഞ്ഞു നടക്കട്ടെഎങ്കില് എന്റെ പ്രണയം
കൂടി എടുത്തു കൊള്‍ക.ശാസ്ര്തജ്ഞന്‍ പ്രതീക്ഷയോടെ പറഞ്ഞു.
Thursday, June 3, 2010
റീത്ത് വില്പ്പനക്കാരന്
ഓരോ മരണ്വും നിറമുള്ള പൂവുകളാണ്
ഓരോ മരണവും ഒരു പൂക്കളമാണ്
കരയാനും നടുങ്ങാനുമുള്ളതല്ല മരണം
വിരിയാനും വില്‍ക്കാനുമുള്ളതാണ്
പൂവുകള്‍ക്കെല്ലാം ഒരേ നിറം,
മുല്ലയും കനകാംബരവും
ചെത്തിയും ജമന്തിയും
മരണത്തിന്റെ മണം മാത്രം.
വെട്ടേറ്റവന്, വെടിയേറ്റവന്
സഖാവോ സംഘപരിവാറോ
മതാന്ധനോ. മതേതരനോ
പെണ്ണോ പുരുഷനോ,
പുവുകള്ക്കെന്തു വ്യത്യാസം.
Sunday, May 23, 2010
KASHAYAM
ആ ഔഷധക്കടയില്‍ പുതിയൊരു കഷായം വന്നിരിക്കുന്നു.
ക്യൂ നിന്നാല്‍ മാത്രം കിട്ടുംകഷായം അത്രമേല്‍ പ്രിയം.
നേരിയ കയ്പും ഇത്തിരി പൂളിപ്പുംഇത്തിരി
മധുരവമി ജൈവദ്രാവകകഷായത്തിന്
പ്രത്യേകതപേരിനുമു ണ്ടൊരു ശേല്
ഗാന്ധിക്കഷായം.ഗുണമേറെ,
ഒട്ടൊരു കഷ്ടം വില തുച്ഛമല്ല.
സായിപ്പന്മാരും മദാമ്മമാരുമാണ്.
ക്യൂവിലേറെക്കാത്തിരിക്കുന്നത്ഇത്തിരിയേ
കഴിക്കേണ്ടൂ...സത്യം ധര്‍മ്മം നീതി എന്നിവതാനേ വരുമത്രെ.
കുട്ടികള്ക്കേറെയുത്തമംചൊട്ടയിലേ ശീലമായി മാറുംസത്യവും
ധര്മ്മവുംനേതാക്കന്മാരേറെയുണ്ട്്്
പ്രിയം മതേതരത്വംകമ്മ്യണിസ്റ്റുകാര് ഒളിഞ്ഞും തെളിഞ്ഞും
വരുന്നുഹിംസമാറ്റിയഹിംസയാക്കാന്.
ദിനകരന് കൊമ്പിലാത്ത്.24.5.2010?
RATHRI
വിലക്ക് വാങ്ങിയ ഒരു കഷണം കറുത്ത തുണിയാണ് രാത്രി
പകുത്തു കൊടുത്ത ഒരു ഗ്ളാസ്പകയാണ് രാത്രി
കരഞ്ഞ് വീര്‍ത്ത് ചുവന്നകവിളുകളാണ് രാത്രി
പനിച്ച് വെന്ത പകല്‍ കിനാവാണ് രാത്രി
തളര്‍ന്ന് വീണ രതിക്ഷീണമാണ് രാത്രി
കൊടുത്തു തീര്‍ക്കാത്ത കടമാണ് രാത്രി
ഒഴിഞ്ഞു മാറുന്ന മനമാണ് രാത്രി
അഴിച്ചെടുത്തു ചുരുട്ടിയൊളിപ്പിച്ചകയറാണ് രാത്രി
പിടിച്ചു നില്‍ക്കാത്ത നിലവിളിയാണ് രാത്രി
ഇരുട്ടില്‍ വിളിച്ചുണര്ത്തുന്നഞെട്ടലാണ് രാത്രി
അപഥ സഞ്ചാരത്തിന്റെ ശിക്ഷയാണ് രാത്രി
കൊഴുത്ത മഴയുടെ ശല്യമാണ് രാത്രി
പുളിച്ച തെറിയുടെ തിളച്ച വെള്ളമാണ് രാത്രി
നികൃഷ്ട ശാപത്തിന്റെയശക്ത ശോകമാണ് രാത്രി
ദിനകരന് കൊമ്പിലാത്ത്24.5.2010.
Wednesday, September 16, 2009
യു-ട്യൂബ്
പിടിച്ച് വലിച്ച്ഒടിച്ച്
മടക്കിഅടിച്ച് പരത്തി
പിരിച്ച് ഉരുട്ടിതിരിച്ച് കയറ്റി
പിന്നെ നമ്മളെ വലിച്ച്
നീട്ടിയെടുത്തു
ഞാനും നീയുമിപ്പോള്‍
പുത്തന്‍ പുതു പുത്തന്‍
കുഴല്‍ മനുഷ്യന്ട്യൂബ്
മടക്കിഅടിച്ച് പരത്തി
പിരിച്ച് ഉരുട്ടിതിരിച്ച് കയറ്റി
പിന്നെ നമ്മളെ വലിച്ച്
നീട്ടിയെടുത്തു
ഞാനും നീയുമിപ്പോള്‍
പുത്തന്‍ പുതു പുത്തന്‍
കുഴല്‍ മനുഷ്യന്ട്യൂബ്
Subscribe to:
Posts (Atom)