രാജവെമ്പാല
പത്തിമടക്കി
തണുത്ത ഹൃത്തടങ്ങളില്‍
വളഞ്ഞു പുളഞ്ഞു
കൂടിപ്പിരിഞ്ഞു കിടക്കുന്നു
തിളങ്ങും കരിവരകള്‍
പുതച്ച് രാജവെമ്പാല.
അടയാത്ത കണ്ണുകളില്‍
ചുരമാന്തും കടല്‍ച്ചുഴി
പകയുടെ നീലവിഷം
നീന്തും തടാകം
ഭയംജലജീവിയായി
വാലിട്ടിളക്കുന്നു
നിന്റെ ദര്‍ശനം
കൊടും ദംശനം
നിന്റെ സ്പര്‍ശനം
വിഷ വര്‍ഷണം.
ഇര പോല്‍ പ്രതികാരം
വിഴുങ്ങിയലസമായ്
വീഷമാറ് വീര്‍പ്പു മുട്ടിക്കുമൊരു
പൂതനാമോഹം പോല്‍
നീ രാജവെമ്പാല,
കാത്തിരിക്കുന്നതാരെ
മൃതി ദ്രാവകത്തില്‍
നീല ഛഷകവുമായ്
ഇരുട്ടിന്‍
നീലപ്പുതപ്പിനടിയില്‍
ഒടുക്കത്തെ കാത്തിരിപ്പിന്റെ
നിലക്കാത്ത നീലദാഹമായ്
നീ രാജവെമ്പാല
24.9.10
Saturday, October 30, 2010
Friday, October 29, 2010
നാട്ടുകാര്യം
ചോര വാര്‍ന്നു മരിച്ചോരമ്മയുടെ
മടി്ത്തട്ടിലുറങ്ങുന്ന
കുഞ്ഞിനെപ്പോലെ ഇറാക്ക്.
ഭ്രാന്താലയത്തിന്റെ തുരുമ്പിച്ച
കമ്പിയില്‍ കെട്ടിയിട്ട മുഴുഭ്രാന്തനെ
പ്പോലെയഫ്ഘാനിസ്ഥാന്‍.
അച്ഛനെക്കൊന്ന മകനെയൊളിപ്പിക്കാന്‍
വെമ്പുമമ്മയുടെ ദൂരൂഹമൗനം
പോലെ വടക്കന്‍ കൊറിയ.
ഉത്‌സവപ്പറമ്പിലലഞ്ഞു തിരിയും
കുടിയന്‍ മധ്യവയസ്‌കനെപ്പോലെയിന്ത്യ.
വിറ്റു തീര്‍ന്ന മാനം പൊന്നു
പെട്ടിയിലട്ടിവെക്കുന്ന പെണ്ണിന്റെ
കൗതുകച്ചിരിയുമായി റഷ്യ.
ലായത്തിന്റെയിരുട്ടില്‍ തുരഗവേഗം
മറന്നു പോം
യുദ്ധക്കുതിരയെപ്പോലെ തിബത്ത്്.
വെട്ടിക്കൊല നടന്ന വീട്ടുമുറ്റം
തൂത്തുവൃത്തിയാക്കുന്ന
വീട്ടമ്മയെപ്പോലെ ശ്രിലങ്ക.
തിങ്ങിനിറഞ്ഞ പ്ലാറ്റു ഫോമില
ന്തിയുറങ്ങാന്‍ നടക്കും ഗതികെട്ട
യാത്രക്കാരനെപ്പോലെ ബംഗ്ഌദേശ.
മദ്രസക്കുള്ളില്‍ മനസ്സിന് സമനില
തെറ്റിനടക്കുമുസ്താദിനെപ്പോലെ
പാക്കിസ്താന്‍.
ഗോള്‍ വീണ ഗ്രൗണ്ടിലെയാരവം
പോലെ തെക്കന്‍ കൊറിയ.
ജയില്‍ വളപ്പിലെ നാടകശാലയില്‍
വീഞ്ഞുമോന്തിച്ചിന്തിച്ചിരിക്കുന്ന
തടവുകാരനെപ്പോലെ ചൈന.
പഞ്ചനക്ഷത്ര ഹോട്ടലിന്റെയിരുണ്ട
ഇടനാഴിയില്‍
അര്‍ധരാത്രിയില്‍ മയങ്ങിനടക്കും
തന്റേടിപ്പെണ്ണിനെപ്പോലെ തായ്‌ലാന്റ
ദൂരിതം പിടിച്ച കൊ്ല്ലന്റെ
കുടിലിന് മുന്നില്‍ കെട്ടിയിട്ടോരെലുമ്പന്‍
പട്ടിയെപ്പോലെ
വൃത്തിഹീനനായി സുഡാന്‍.
കാമുകിയുടെ നാഭിച്ചുഴിയില്‍ വിണ
തേന്‍ നക്കിയെടുക്കും കാമുകനെപ്പോലെ
സ്വിറ്റ്‌സര്‍ലാന്റ്.
മതപാഠശാലയിലെ പൊന്‍താളലങ്കരി്ച്ച
വേദപുസ്തകം പോലെ സൗദിഅറേബിയ.
കൂമ്പടഞ്ഞ കൂറ്റന്‍ തെങ്ങില്‍ നിന്നും
നിരാശ കൊ്ത്തിപ്പറന്നകലും
കുരുവിക്കൂട്ടംപോലെ ക്യൂബ.
എത്ര രാജ്യങ്ങളെത്ര വൈവീധ്യ
വര്‍ത്തമാനങ്ങള്‍..
ഒത്തു നോക്കിയാല്‍ നാമെത്രയോ
ഭാഗ്യവാന്‍മാര്‍
കുത്തിനോവിക്കും രൂക്ഷ വേദനാ
സൂചികളെത്രയുണ്ടെങ്കിലും
ചിത്ത വെളിച്ചത്തിലോടിക്കളിക്കുവാന്‍
ഇത്തരി സ്വാതന്ത്ര്യം
ബാക്കിയുള്ളതെത്ര ഭാഗ്യം.
29.10.10
മടി്ത്തട്ടിലുറങ്ങുന്ന
കുഞ്ഞിനെപ്പോലെ ഇറാക്ക്.
ഭ്രാന്താലയത്തിന്റെ തുരുമ്പിച്ച
കമ്പിയില്‍ കെട്ടിയിട്ട മുഴുഭ്രാന്തനെ
പ്പോലെയഫ്ഘാനിസ്ഥാന്‍.
അച്ഛനെക്കൊന്ന മകനെയൊളിപ്പിക്കാന്‍
വെമ്പുമമ്മയുടെ ദൂരൂഹമൗനം
പോലെ വടക്കന്‍ കൊറിയ.
ഉത്‌സവപ്പറമ്പിലലഞ്ഞു തിരിയും
കുടിയന്‍ മധ്യവയസ്‌കനെപ്പോലെയിന്ത്യ.
വിറ്റു തീര്‍ന്ന മാനം പൊന്നു
പെട്ടിയിലട്ടിവെക്കുന്ന പെണ്ണിന്റെ
കൗതുകച്ചിരിയുമായി റഷ്യ.
ലായത്തിന്റെയിരുട്ടില്‍ തുരഗവേഗം
മറന്നു പോം
യുദ്ധക്കുതിരയെപ്പോലെ തിബത്ത്്.
വെട്ടിക്കൊല നടന്ന വീട്ടുമുറ്റം
തൂത്തുവൃത്തിയാക്കുന്ന
വീട്ടമ്മയെപ്പോലെ ശ്രിലങ്ക.
തിങ്ങിനിറഞ്ഞ പ്ലാറ്റു ഫോമില
ന്തിയുറങ്ങാന്‍ നടക്കും ഗതികെട്ട
യാത്രക്കാരനെപ്പോലെ ബംഗ്ഌദേശ.
മദ്രസക്കുള്ളില്‍ മനസ്സിന് സമനില
തെറ്റിനടക്കുമുസ്താദിനെപ്പോലെ
പാക്കിസ്താന്‍.
ഗോള്‍ വീണ ഗ്രൗണ്ടിലെയാരവം
പോലെ തെക്കന്‍ കൊറിയ.
ജയില്‍ വളപ്പിലെ നാടകശാലയില്‍
വീഞ്ഞുമോന്തിച്ചിന്തിച്ചിരിക്കുന്ന
തടവുകാരനെപ്പോലെ ചൈന.
പഞ്ചനക്ഷത്ര ഹോട്ടലിന്റെയിരുണ്ട
ഇടനാഴിയില്‍
അര്‍ധരാത്രിയില്‍ മയങ്ങിനടക്കും
തന്റേടിപ്പെണ്ണിനെപ്പോലെ തായ്‌ലാന്റ
ദൂരിതം പിടിച്ച കൊ്ല്ലന്റെ
കുടിലിന് മുന്നില്‍ കെട്ടിയിട്ടോരെലുമ്പന്‍
പട്ടിയെപ്പോലെ
വൃത്തിഹീനനായി സുഡാന്‍.
കാമുകിയുടെ നാഭിച്ചുഴിയില്‍ വിണ
തേന്‍ നക്കിയെടുക്കും കാമുകനെപ്പോലെ
സ്വിറ്റ്‌സര്‍ലാന്റ്.
മതപാഠശാലയിലെ പൊന്‍താളലങ്കരി്ച്ച
വേദപുസ്തകം പോലെ സൗദിഅറേബിയ.
കൂമ്പടഞ്ഞ കൂറ്റന്‍ തെങ്ങില്‍ നിന്നും
നിരാശ കൊ്ത്തിപ്പറന്നകലും
കുരുവിക്കൂട്ടംപോലെ ക്യൂബ.
എത്ര രാജ്യങ്ങളെത്ര വൈവീധ്യ
വര്‍ത്തമാനങ്ങള്‍..
ഒത്തു നോക്കിയാല്‍ നാമെത്രയോ
ഭാഗ്യവാന്‍മാര്‍
കുത്തിനോവിക്കും രൂക്ഷ വേദനാ
സൂചികളെത്രയുണ്ടെങ്കിലും
ചിത്ത വെളിച്ചത്തിലോടിക്കളിക്കുവാന്‍
ഇത്തരി സ്വാതന്ത്ര്യം
ബാക്കിയുള്ളതെത്ര ഭാഗ്യം.
29.10.10
Sunday, October 10, 2010
അവള്‍
രാത്രി
മുഖം വികൃതമായ
മന്തുകാലന്‍.
പടിയിറങ്ങിയ പകലിനെ
തെറിപറഞ്ഞു
കയറി വന്ന ജാരവര്‍ത്തകന്‍.
പൊള്ളിയ ചുണ്ടില്‍
വ്രണമണമുള്ള ചോര.
നീട്ടിത്തുപ്പിയ താംബൂലത്തില്‍
വീണുപിടഞ്ഞു തിങ്കള്‍
അവള്
രാത്രി,
മുടി കോതിയൊതുക്കണം
കനവുകളൊന്നായ്
കഴുകിയുണക്കണം
നാലും കുൂട്ടി മുറുക്കണം
തെറിവാക്കുകള്‍ക്കോടാമ്പലിടണം
തേടിവരുന്ന വാഹനത്തില്‍
മിണ്ടാതെ കേറിയിരിക്കണം
പുളിച്ച തമാശകള്‍ക്കുമ്മ കൊടുക്കണം
അയലത്തെ ജാലകച്ചില്ലയില്‍
ചാരക്കണ്ണുകള്‍,വാവല്‍ക്കൂട്ടങ്ങള്‍
ഇനി ഞാന്‍ അതിരുകളെഴുതാത്ത
ഉത്‌സവപ്പറമ്പാണ്്,
ബീഡിക്കുറ്റികള്‍,
ചര്‍ദ്ദിപ്പറ്റുകള്‍ വീണുകിടക്കും
തറനിലമാണ്
തെറികള്‍ പാടിത്തച്ചു തിമര്‍ക്കും
തിമിലകളാണ്, തംബുരുവാണ്
കനവുകളെല്ലാം ചുട്ടുകരിക്കും
ചിതയുടെ ചാരക്കുഴികളുമാണ്്്
ചിന്തകള്‍ തിന്നു മലച്ച
ചിലന്തികളന്തിയുറങ്ങും
വന്ധ്യ ജലാശയമാണ്.
വറ്റിയ പുഴകള്‍ പോലെ,
കത്തിയ കാടുകള്‍ പോലെ,
ചൂടും ദാഹവുമൊന്നായ്
പെറ്റു കിടക്കും
നാഭിക്കിണറുകളാണ്.
ദിനകരന്‍ കൊമ്പിലാത്ത്
10.10.10
മുഖം വികൃതമായ
മന്തുകാലന്‍.
പടിയിറങ്ങിയ പകലിനെ
തെറിപറഞ്ഞു
കയറി വന്ന ജാരവര്‍ത്തകന്‍.
പൊള്ളിയ ചുണ്ടില്‍
വ്രണമണമുള്ള ചോര.
നീട്ടിത്തുപ്പിയ താംബൂലത്തില്‍
വീണുപിടഞ്ഞു തിങ്കള്‍
അവള്
രാത്രി,
മുടി കോതിയൊതുക്കണം
കനവുകളൊന്നായ്
കഴുകിയുണക്കണം
നാലും കുൂട്ടി മുറുക്കണം
തെറിവാക്കുകള്‍ക്കോടാമ്പലിടണം
തേടിവരുന്ന വാഹനത്തില്‍
മിണ്ടാതെ കേറിയിരിക്കണം
പുളിച്ച തമാശകള്‍ക്കുമ്മ കൊടുക്കണം
അയലത്തെ ജാലകച്ചില്ലയില്‍
ചാരക്കണ്ണുകള്‍,വാവല്‍ക്കൂട്ടങ്ങള്‍
ഇനി ഞാന്‍ അതിരുകളെഴുതാത്ത
ഉത്‌സവപ്പറമ്പാണ്്,
ബീഡിക്കുറ്റികള്‍,
ചര്‍ദ്ദിപ്പറ്റുകള്‍ വീണുകിടക്കും
തറനിലമാണ്
തെറികള്‍ പാടിത്തച്ചു തിമര്‍ക്കും
തിമിലകളാണ്, തംബുരുവാണ്
കനവുകളെല്ലാം ചുട്ടുകരിക്കും
ചിതയുടെ ചാരക്കുഴികളുമാണ്്്
ചിന്തകള്‍ തിന്നു മലച്ച
ചിലന്തികളന്തിയുറങ്ങും
വന്ധ്യ ജലാശയമാണ്.
വറ്റിയ പുഴകള്‍ പോലെ,
കത്തിയ കാടുകള്‍ പോലെ,
ചൂടും ദാഹവുമൊന്നായ്
പെറ്റു കിടക്കും
നാഭിക്കിണറുകളാണ്.
ദിനകരന്‍ കൊമ്പിലാത്ത്
10.10.10
Tuesday, September 14, 2010
കരിക്കട്ട
കരഞ്ഞു കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചിരിച്ച് ചരിച്ചെഴുന്നേറ്റപ്പോള്‍
കറുത്തവനൊരു
കഷണം കരിക്കട്ട കിട്ടി
വീണ്ടും കരഞ്ഞു
കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചുവന്നലറിയെഴുന്നേറ്റപ്പോള്‍
കറുത്തവവനൊരു
കീറ്്് തണുത്ത രാത്രി കിട്ടി.
വെളിച്ചത്തിനായലറി
മുഖം കറുത്തപ്പോള്‍
കറുത്തവന് കിട്ടി
കൈക്കുടന്ന നിറയെ തീപ്പൊട്ടുകള്‍
രോഷം പുകഞ്ഞു കാട്ടുതീ്
കലങ്ങിയപ്പോള്‍
കറുത്തവന്‍ വെറുമൊരു കരിക്കട്ട.
കൊടും തീയ്യില്‍ ചുട്ടെടുത്ത
കാട്ടു വിത്തുപോല്‍
കറുത്തവന്‍
വെറുമൊരു കരിക്കട്ട
കരഞ്ഞു കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചിരിച്ച് ചരിച്ചെഴുന്നേറ്റപ്പോള്‍
കറുത്തവനൊരു
കഷണം കരിക്കട്ട കിട്ടി
വീണ്ടും കരഞ്ഞു
കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചുവന്നലറിയെഴുന്നേറ്റപ്പോള്‍
കറുത്തവവനൊരു
കീറ്്് തണുത്ത രാത്രി കിട്ടി.
വെളിച്ചത്തിനായലറി
മുഖം കറുത്തപ്പോള്‍
കറുത്തവന് കിട്ടി
കൈക്കുടന്ന നിറയെ തീപ്പൊട്ടുകള്‍
രോഷം പുകഞ്ഞു കാട്ടുതീ്
കലങ്ങിയപ്പോള്‍
കറുത്തവന്‍ വെറുമൊരു കരിക്കട്ട.
കൊടും തീയ്യില്‍ ചുട്ടെടുത്ത
കാട്ടു വിത്തുപോല്‍
കറുത്തവന്‍
വെറുമൊരു കരിക്കട്ട
മുലപ്പാല്‍
മഞ്ഞിന്റെ വെളുത്ത ആകാശം
പുകയുന്ന തീനാഗം പോലെ
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടി ഓടുന്നു.
വളവില്‍ തണുത്ത പാളത്തില്‍
കിടന്ന് കുഞ്ഞിന് മുല കൊടുക്കുന്നൊരമ്മ
കടലിരമ്പത്തിലെ
കിളിയൊച്ച പോലൊരു നിലവിളി
കേട്ടുവോ?
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടിയോടുന്നു.
അമ്മയുടെ ചുണ്ടിലൊരു
ചോരത്തുള്ളി
കുഞ്ഞിന്റെ
ചുണ്ടിലൊരമ്മിഞ്ഞത്തുള്ളി
മഞ്ഞിന്റെ വെളുത്ത ആകാശം
പുകയുന്ന തീനാഗം പോലെ
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടി ഓടുന്നു.
വളവില്‍ തണുത്ത പാളത്തില്‍
കിടന്ന് കുഞ്ഞിന് മുല കൊടുക്കുന്നൊരമ്മ
കടലിരമ്പത്തിലെ
കിളിയൊച്ച പോലൊരു നിലവിളി
കേട്ടുവോ?
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടിയോടുന്നു.
അമ്മയുടെ ചുണ്ടിലൊരു
ചോരത്തുള്ളി
കുഞ്ഞിന്റെ
ചുണ്ടിലൊരമ്മിഞ്ഞത്തുള്ളി
പെണ്ണു കാണല്‍
സത്യസന്ധനായിരുന്നു ഞാന്‍
എല്ലാ മുന്‍കരുതലും ഞാന്‍ എന്നും
എടുക്കുമായിരുന്നു.
എം. കോം. ബിരുദവും
സാമാന്യം സമ്പത്തും എനിക്കുണ്ട്
എല്ലാ പ്രവൃത്തികള്‍്ക്കും
രേഖകള്‍ വേണമെന്ന് എനിക്ക്
നിര്‍ബന്ധമായിരുന്നു.
പെണ്ണു കാണാന്‍ പോകുമ്പോള്‍
ഞാന്‍ ഇന്‍ഷ്വറന്‍സ് ഏജന്റിനെയും
കൂട്ടിയിരുന്നു.
അവളെ കണ്ടയുടനെ എനിക്ക് ബോധിച്ചു.
പക്ഷെ എല്ലാം ഞാന്‍ വിദേശ ഇന്‍ഷ്വറന്‍സ്
ഏജന്റിനെ ഏല്‍പ്പിച്ചിരുന്നു.
അയാളായിരുന്നു അവളെ അളന്നത്
മുലയുടെ ഉയരം .നിതംബത്തിന്റെ ആകൃതി.
നാഭിയുടെ പരപ്പ് എല്ലാം അയാള്‍
കിറുകൃത്യമായി അളന്നെഴുതി്.
ഭയന്നു പോയ അമ്മയോട്
പ്രീമിയം സ്തീധത്തില്‍ കുറക്കാമെന്ന്
ഏജന്റ് ഉറപ്പു കൊടുത്തു
അതിനും ഒരു രേഖ വേണമെന്ന്
ഞാന്‍ സത്യസന്ധമായി പറഞ്ഞു
അവള്‍ക്കും അത് സ്വീകാര്യമായിരുന്നു.
സത്യസന്ധനായിരുന്നു ഞാന്‍
എല്ലാ മുന്‍കരുതലും ഞാന്‍ എന്നും
എടുക്കുമായിരുന്നു.
എം. കോം. ബിരുദവും
സാമാന്യം സമ്പത്തും എനിക്കുണ്ട്
എല്ലാ പ്രവൃത്തികള്‍്ക്കും
രേഖകള്‍ വേണമെന്ന് എനിക്ക്
നിര്‍ബന്ധമായിരുന്നു.
പെണ്ണു കാണാന്‍ പോകുമ്പോള്‍
ഞാന്‍ ഇന്‍ഷ്വറന്‍സ് ഏജന്റിനെയും
കൂട്ടിയിരുന്നു.
അവളെ കണ്ടയുടനെ എനിക്ക് ബോധിച്ചു.
പക്ഷെ എല്ലാം ഞാന്‍ വിദേശ ഇന്‍ഷ്വറന്‍സ്
ഏജന്റിനെ ഏല്‍പ്പിച്ചിരുന്നു.
അയാളായിരുന്നു അവളെ അളന്നത്
മുലയുടെ ഉയരം .നിതംബത്തിന്റെ ആകൃതി.
നാഭിയുടെ പരപ്പ് എല്ലാം അയാള്‍
കിറുകൃത്യമായി അളന്നെഴുതി്.
ഭയന്നു പോയ അമ്മയോട്
പ്രീമിയം സ്തീധത്തില്‍ കുറക്കാമെന്ന്
ഏജന്റ് ഉറപ്പു കൊടുത്തു
അതിനും ഒരു രേഖ വേണമെന്ന്
ഞാന്‍ സത്യസന്ധമായി പറഞ്ഞു
അവള്‍ക്കും അത് സ്വീകാര്യമായിരുന്നു.
ഫിസ്റ്റുല
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍
മലമടക്കുകളില്‍ എരിവും പുകച്ചിലും
ചോരച്ചളിയും ദുസ്സഹാസ്വാസ്ഥ്യവും
വരണ്ട മണ്ണിലെ നേരിയ മഴച്ചാറ്റല്‍
പോലെ ചോരപ്പകര്‍ച്ച.
ഇടക്ക് കടുത്ത കാലവര്‍ഷം പോലെ
പൊട്ടിയൊഴുകുന്ന ചോരച്ചാലുകള്‍
ഉത്തരേന്ത്യന്‍ തെരുവു
പോലെയഴുക്ക്പിടിച്ചയടിവാരങ്ങള്‍.
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍...
ആരോ മലയടിവാരങ്ങളില്‍ തീര്‍ത്തു
സമാന്തര തുരങ്കങ്ങള്‍
അവിടെ പച്ചനിറമുള്ള പഴുപ്പോ
ചീനപ്പകയുടെ പുകച്ചുരുളോ
രാജരഥ്യകളില്‍ ഭയകൗടില്യത്തിന്റെ
തുരഗവേഗങ്ങള്‍, കുളമ്പടിയൊച്ചകള്‍
പക വീണു വെളുത്തു തണുത്ത
ഹിമ നിടിലങ്ങളില്‍
ചോര പുരണ് കിടക്കും
വെള്ളി നിലാവ് പോലൊരു
വെള്ളപ്പിറാവ് കുറുകുന്നു.
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍
മലമടക്കുകളില്‍ എരിവും പുകച്ചിലും
ചോരച്ചളിയും ദുസ്സഹാസ്വാസ്ഥ്യവും
വരണ്ട മണ്ണിലെ നേരിയ മഴച്ചാറ്റല്‍
പോലെ ചോരപ്പകര്‍ച്ച.
ഇടക്ക് കടുത്ത കാലവര്‍ഷം പോലെ
പൊട്ടിയൊഴുകുന്ന ചോരച്ചാലുകള്‍
ഉത്തരേന്ത്യന്‍ തെരുവു
പോലെയഴുക്ക്പിടിച്ചയടിവാരങ്ങള്‍.
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍...
ആരോ മലയടിവാരങ്ങളില്‍ തീര്‍ത്തു
സമാന്തര തുരങ്കങ്ങള്‍
അവിടെ പച്ചനിറമുള്ള പഴുപ്പോ
ചീനപ്പകയുടെ പുകച്ചുരുളോ
രാജരഥ്യകളില്‍ ഭയകൗടില്യത്തിന്റെ
തുരഗവേഗങ്ങള്‍, കുളമ്പടിയൊച്ചകള്‍
പക വീണു വെളുത്തു തണുത്ത
ഹിമ നിടിലങ്ങളില്‍
ചോര പുരണ് കിടക്കും
വെള്ളി നിലാവ് പോലൊരു
വെള്ളപ്പിറാവ് കുറുകുന്നു.
Subscribe to:
Posts (Atom)