കരിക്കട്ട
കരഞ്ഞു കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചിരിച്ച് ചരിച്ചെഴുന്നേറ്റപ്പോള്‍
കറുത്തവനൊരു
കഷണം കരിക്കട്ട കിട്ടി
വീണ്ടും കരഞ്ഞു
കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചുവന്നലറിയെഴുന്നേറ്റപ്പോള്‍
കറുത്തവവനൊരു
കീറ്്് തണുത്ത രാത്രി കിട്ടി.
വെളിച്ചത്തിനായലറി
മുഖം കറുത്തപ്പോള്‍
കറുത്തവന് കിട്ടി
കൈക്കുടന്ന നിറയെ തീപ്പൊട്ടുകള്‍
രോഷം പുകഞ്ഞു കാട്ടുതീ്
കലങ്ങിയപ്പോള്‍
കറുത്തവന്‍ വെറുമൊരു കരിക്കട്ട.
കൊടും തീയ്യില്‍ ചുട്ടെടുത്ത
കാട്ടു വിത്തുപോല്‍
കറുത്തവന്‍
വെറുമൊരു കരിക്കട്ട
No comments:
Post a Comment